വ്യവസായ സംരംഭം ഉദ്ഘാടനം നാളെ
1542242
Sunday, April 13, 2025 5:09 AM IST
ചേര്‍ത്തല: മാരാരിക്കുളം തൃഭുനാഥ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ വ്യവസായസംരംഭം നാളെ തുടങ്ങും. നാടിന്റെയും നാട്ടുകാരുടെയും ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക ഉന്നമനം, കുടുംബഭദ്രത, തൊഴില്‍ ലഭ്യത എന്നിവ ലക്ഷ്യമാക്കി, മാരാരിക്കുളം വടക്ക്-തെക്ക് പഞ്ചായത്തുകളിലെ സന്നദ്ധപ്രവര്‍ത്തകരാണ് സംരംഭം തുടങ്ങുന്നത്.
പഞ്ചായത്തുകളിലെ നൂറോളം കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് കുടില്‍ വ്യവസായമായി ചന്ദനത്തിരി, കര്‍പ്പൂരം, വിളക്കുതിരി, ഡിറ്റര്‍ജന്റ് എന്നിവയാണ് നിര്‍മിക്കുന്നത്. വ്യവസായ സംരംഭത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ട്രസ്റ്റ് പ്രസിഡന്റ് വി.എ. ഹരികുമാര്‍, സെക്രട്ടറി വേണുഗോപാലന്‍ നായര്‍, മറ്റു ഭാരവാഹികളായ സി.ആര്. വിജയകുമാര്‍, കെ.സി. ജയപ്രകാശ്, പി.കെ. രാജേന്ദ്രന് നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകുന്നേരം മൂന്നിന് പുതുക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശം മറ്റത്തില്‍ തൃഭുനാഥ് മന്ദിരത്തില്‍ ചേരുന്ന സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ലോഗോ പ്രകാശനം നിര്‍വഹിക്കും.