അ​മ്പ​ല​പ്പു​ഴ: പ​ള്ളി​യി​ൽ ക്വ​യ​ർ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​ക​ഴി വി​രി​പ്പാ​ല തൈ​പ്പ​റ​മ്പി​ൽ ലി​ജോ-​പ്രി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നും പ​ച്ച ലൂ​ർ​ദ്മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​മാ​യ എ​ഡ്വി​ൻ ലി​ജോ(16)​യാ​ണ് മ​രി​ച്ച​ത്.

ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​നാ​യി ത​ക​ഴി തെ​ന്ന​ടി സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ക്വ​യ​ർ പ്രാ​ക്ടീ​സി​നി​ടെ ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ൽ​ബി​ൻ ലി​ജോ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്. സം​സ്കാ​രം പി​ന്നീ​ട് ത​ക​ഴി- തെ​ന്ന​ടി സെ​ന്‍റ് റീ​ത്താ​സ് പ​ള്ളി​യി​ൽ.