വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
1542230
Sunday, April 13, 2025 5:09 AM IST
നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളിയിൽ
ചേര്‍ത്തല: നെടുമ്പ്രക്കാട് സെന്റ് തോമസ് പള്ളിയിൽ വിശുദ്ധവാര തിരുക്കര്‍മങ്ങളും വാര്‍ഷിക ധ്യാനവും ഇന്നു മുതല്‍ 20 വരെ നടക്കും. ഇന്നു രാവിലെ ഏഴിന് കുരുത്തോല വെഞ്ചരിപ്പ്, തുടര്‍ന്ന് മഠത്തിലേക്കു പ്രദക്ഷിണം, ദിവ്യബലി-ഫാ. ജോയ് പ്ലാക്കല്‍. നാളെ വൈകുന്നേരം 5.30ന് ദിവ്യബലി, വാര്‍ഷികധ്യാനം-ഫാ. ഫെര്‍ണാണ്ടോ. 17ന് രാവിലെ ഏഴിന് മഠം കപ്പേളയില്‍ ദിവ്യബലി. പള്ളിയിലേക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം. തുടര്‍ന്ന് കാൽകഴുകല്‍ ശുശ്രൂഷ, ആരാധന. വൈകുന്നേരം ആറിന് പൊതു ആരാധന, അപ്പംമുറിക്കല്‍ ശുശ്രൂഷ.
18ന് രാവിലെ ഏഴിന് പീഡാനുഭവ ചരിത്രവായന, വിശുദ്ധ കുര്‍ബാന സ്വീകരണം. വൈകുന്നേരം മൂന്നിന് വിശുദ്ധ കുരിശിന്റെ വഴി. 4.15ന് പീഡാനുഭവ പ്രസംഗം, നഗരികാണിക്കല്‍, തിരുസ്വരൂപ ചുംബനം, നേര്‍ച്ചക്കഞ്ഞി. 19നു രാവിലെ 6.30നു ദിവ്യബലി. തുടര്‍ന്ന് പുത്തന്‍വെള്ളം, പുത്തന്‍തിരി വെഞ്ചരിപ്പ്. രാത്രി 11ന് ഉയിര്‍പ്പ് തിരുക്കര്‍മങ്ങള്‍. തുടര്‍ന്ന് പ്രദക്ഷിണം, ദിവ്യബലി. 20നു രാവിലെ ഏഴിനു ദിവ്യബലി.