കെസിവൈഎം അടുക്കള പൂട്ടി സമരം നടത്തി
1542236
Sunday, April 13, 2025 5:09 AM IST
തിരുവല്ല : പാചക വാതക-ഇന്ധന വില വർധനയിൽ പ്രതിഷേധിച്ചു കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അടുക്കള പൂട്ടി സമരം നടത്തി. ആഗോള വിലയ്ക്കനുസരിച്ച് ആഭ്യന്തര വിലയും ക്രമീകരിക്കാൻ എണ്ണക്കമ്പനികൾക്ക് നൽകിയിരിക്കുന്ന അധികാരം എടുത്ത് മാറ്റുക, പാചകവാതക വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു തിരുവല്ല കച്ചേരിപ്പടിയിൽ നടന്ന സമരം കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അനൂപ് ജെ.ആർ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപിൻ ജോസഫ് വിഷയാവതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, മിജാർക്ക് കേരള പ്രതിനിധി ബിജോ പി. ബാബു, എംസിവൈഎം ഗ്ലോബൽ പ്രസിഡന്റ് മോനു ജോസഫ്, ഫാ. ചെറിയാൻ കുരിശുമ്മൂട്ടിൽ, സിറിയക് വി. ജോൺ, സിസ്റ്റർ നോബർട്ട സിറ്റിസി, ജോഷ്ന എലിസബത്ത്, ജീന ജോർജ്, ജോസ്മി മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.