വെള്ളാപ്പള്ളി നടേശന് ഇന്ന് ആദരം
1541548
Friday, April 11, 2025 12:01 AM IST
ചേർത്തല: എസ്എൻഡിപി യോഗം നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവൊരുക്കാൻ ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും. വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തും.
90 കുട്ടികൾ ചേർന്ന് ദൈവദശകം ആലപിക്കും. ചടങ്ങിൽ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ആദരിക്കും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. ഒരു വീട്ടിൽ ഒരു വ്യവസായം പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ ഗുരുസന്ദേശം നൽകും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. തുഷാർ വെള്ളാപ്പള്ളി സംഘടനാസന്ദേശം നൽകും.
സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, യുഡിഎഫ് ജില്ലാ കൺവീനർ സി.കെ. ഷാജിമോഹൻ, ബിജെപി ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ്, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിസ്, കെ.പി. നടരാജൻ, പി.ഡി. ഗഗാറിൻ എന്നിവർ പ്രസംഗിക്കും. ആയിരങ്ങളെ ഉൾക്കൊള്ളാനാകുന്ന കൂറ്റൽ പന്തലിലാണ് സംഗമവേദി നടക്കുന്നത്. കലാസാഹിത്യ–കായിക മത്സരങ്ങൾ, മെഗാതിരുവാതിര, ചരിത്രസെമിനാർ, വിളംബരഘോഷയാത്ര എന്നിവ നടക്കും.