ഫുട്ബോൾ കോച്ചസ് അസോ. ടൂർണമെന്റിന് തുടക്കം
1542246
Sunday, April 13, 2025 5:09 AM IST
അമ്പലപ്പുഴ: ജില്ലാ ഫുട്ബോൾ കോച്ചസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. വണ്ടാനം ഗവ. ടിഡി മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ചത്തിയറ വിഎച്ച്എസ് സ്കൂൾ ഗ്രൗണ്ടിൽ ഇന്നും കലവൂർ ലിമിറ്റ്ലെസ് സ്പോട്സ് ഹബ്ബിൽ 19നും ടൂർണമെന്റ് നടത്തും.
ടൂർണമെന്റിൽനിന്നു തെരഞ്ഞെടുക്കുന്ന കളിക്കാരെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ അക്കാദമികളുമായി പരിശീലന മത്സരങ്ങളിലും ദീർഘകാല പരിശീലന പദ്ധതികൾകളിലും അസോസിയേഷൻ പങ്കെടുക്കും. പഞ്ചായത്തംഗം ജയപ്രകാശ്, അസോസിയേഷൻ പ്രസിഡന്റ് സി. ശശി, സെക്രട്ടറി ശ്രീരഞ്ചൻ, ആർ. ബിനു, നിക്സൺ, പ്രവീൺ, വിജയൻ ഇരുമ്പനം, സുജിത്ത്, സൂര്യമോൾ എന്നിവർ പങ്കെടുത്തു.