അതിക്രമങ്ങള്‍ തടയാന്‍ ഐസിഡിഎസിന്റെ പരാതിപ്പെട്ടി
1542234
Sunday, April 13, 2025 5:09 AM IST
ചെങ്ങന്നൂര്‍: നഗരസഭ ഐസിഡിഎസിന്റെ നേതൃ ത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയു ള്ള അതിക്രമങ്ങള്‍ തടയാന്‍ അങ്കണവാടികളില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു. ജനകീയ ആസൂത്രണ പ ദ്ധതി പ്രകാരമാണ് നഗരസഭ പ്രദേശത്തെ 22 അങ്കണവാടികളില്‍ ഐസിഡിഎസ് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ശോഭാ വര്‍ഗീസ് ഇടനാട് 89 -ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിച്ചു.
നഗരസഭാ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ പരാതിപ്പെട്ടികളില്‍ എഴുതി നിക്ഷേപിച്ചാല്‍ അന്വേഷണം നടത്തി തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ ആര്.പി. ലക്ഷ്മി പറഞ്ഞു.