കള്ളുഷാപ്പിൽ സംഘർഷം: ഒരാൾക്കു കുത്തേറ്റു
1539001
Wednesday, April 2, 2025 11:48 PM IST
മാന്നാര്‍: കള്ളുഷാപ്പിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിനു കുത്തേറ്റു. മാന്നാര്‍ മുല്ലശേരിക്കടവ് റാന്നി പറമ്പില്‍ പീറ്ററി(35)നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മാന്നാര്‍ വിഷവര്‍ശേരിക്കര അമ്പഴത്തറ വടക്കേതില്‍ വി. അനു(അനു സുധന്-44)വിനെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാര്‍ തട്ടാരമ്പലം റോഡിലെ കള്ളുഷാപ്പിലാണ് സംഭവം.
പ്രതി സുധനും മറ്റൊരാളുമായി ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ പിടിച്ചുമാറ്റാന്‍ എത്തിയ പീറ്ററിനെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിന് കുത്താന്‍ ശ്രമിക്കുകയും ഇതു തടയുന്നതിനിടയില്‍ വലതുകൈക്ക് മാരകമായി മുറിവേല്‍ക്കുകയും ആയിരുന്നു. പരിക്കേറ്റ പീറ്ററിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
സംഭവം അറിഞ്ഞ മാന്നാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ സി.എസ്. അഭിരാം, സീനിയര്‍ പോലീസ് ഓഫീസര്‍ അജിത് കുമാര്‍, സിപിഒമാരായ ഹരിപ്രസാദ്, വിനീത്, വിഷ്ണു, ആദര്‍ശ്, ഷിനു എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതിക്കെതിരേ മോഷണം, വ്യാജ വാറ്റ്, അടിപിടി തുടങ്ങിയ നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.