ലഹരിവിരുദ്ധ സന്ദേശ പദയാത്ര
1538993
Wednesday, April 2, 2025 11:47 PM IST
ചെങ്ങന്നൂർ: ലഹരിയെന്ന മഹാവിപത്തിനെതിരേ ബോധവത്കരണവുമായി ചെങ്ങന്നൂർ ബോധിനി. ഇലഞ്ഞിമേൽ കെ.പി. രാമൻ നായർ ഭാഷാപഠനകേന്ദ്രം, ഇലഞ്ഞിമേൽ ഗാന്ധിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഗാന്ധി സന്ദേശ പദയാത്ര സംഘടിപ്പിച്ചു.
ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ ചെങ്ങന്നൂർ എസ്എച്ച്ഒ എ.സി. വിപിൻ പദയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കെ.ആർ. പ്രഭാകരൻ നായർ ബോധിനി അധ്യക്ഷനായി. എം.വി. ഗോപകുമാർ, അഡ്വ. എബി കുര്യാക്കോസ്, ഗിരീഷ് ഇലഞ്ഞിമേൽ, അഡ്വ. ജോർജ് തോമസ്, ഗാന്ധിഭവൻ ഡയറക്ടർ കെ. ഗംഗാധരൻ ശ്രീഗംഗ തുടങ്ങിയവർ പ്രസംഗിച്ചു.