ജില്ലാ ബാസ്കറ്റ്ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴ ലിയോ തേര്ട്ടീന്തിന് കിരീടം
1538999
Wednesday, April 2, 2025 11:48 PM IST
ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോള്‍ അസോസിയേഷന് (എഡിബിഎ) സംഘടിപ്പിച്ച ബാബു ജെ. പുന്നൂരാന്‍ മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള ജില്ലാ ബാസ്കറ്റ് ബോള്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗത്തില്‍ ആലപ്പുഴ ലിയോ തേര്ട്ടീന്ത് ജേതാക്കളായി. മാവേലിക്കര ടൗണ്‍ ക്ലബ് ആണ് റണ്ണേഴ്സ് അപ്പ്.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ. ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ജേക്കബ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി.ജി. വിഷ്ണു, കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, ജില്ലാ ബാസ്കറ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി ബി. സുബാഷ്, ട്രഷറര്‍ ജോണ്‍ ജോര്‍ജ്, പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍, ജോസ് സേവ്യര്‍, ജയ്ന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടണ ചത്വരത്തിലെ എഡിബിഎ കോര്‍ട്ട്, വൈഎംസിഎ ഇന്‍ഡോര്‍ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 26 ക്ലബുകള്‍ പങ്കെടുത്തു.
മയക്കു ലഹരിക്കെതിരേ കായിക ലഹരി എന്നതായിരുന്നു ചാമ്പ്യന്‍ഷിപ്പ് സന്ദേശം. സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സെര്‍വറായി ടി. ജയമോഹന് പ്രവര്‍ത്തിച്ചു. മെഡിവിഷന്‍ ആണ് ചാമ്പ്യന്‍ഷിപ് സ്പോണ്സര് ചെയ്തത്.