25 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
1536437
Tuesday, March 25, 2025 11:59 PM IST
കായംകുളം: ബംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്ന രണ്ടു യുവാക്കളെ കായംകുളത്ത് പോലീസ് പിടികൂടി. കൊല്ലം മൈനാഗപ്പള്ളി സ്വദേശികളായ യുവാക്കളെയാണ് 25 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
ബംഗളൂരുവിൽ ഇലക്ടിക്കൽ ജോലി ചെയ്യുന്ന ഇവർ എംഡിഎംഎയുമായി ബസിലാണ് കായംകുളത്ത് വന്നത്. എംഎസ്എം കോളജിന് സമീപത്തുനിന്നുമാണ് ഇവരെ സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. ബംഗളൂരിവിൽനിന്ന് 18,000 രൂപയ്ക്കാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.