ബൈക്കപകടം: ചികിത്സയിലിരുന്ന യുവാവും മരിച്ചു
1536435
Tuesday, March 25, 2025 11:59 PM IST
ചേര്‍ത്തല: മൂന്നുമാസം മുമ്പുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവു മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡ് മംഗലത്തുകരി വീട്ടില്‍ എം.ജെ. കുഞ്ഞുമോന്റെ മകന് അലന് കുഞ്ഞുമോന് (23) ആണ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസംബര്‍ 22നു രാത്രി 12ന് തണ്ണീര്‍മുക്കം വെളിയമ്പ്ര പ്രണാമം ക്ലബിനു സമീപം ബൈക്ക് റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. അലനൊപ്പമുണ്ടായിരുന്ന തണ്ണീര്‍മുക്കം പാതാപറമ്പ് കിഴക്കേ മണ്ണാമ്പത്ത് സിബി മാത്യുവിന്റെ മകന് മനു സിബി (24) അപകടത്തില്‍ മരിച്ചിരുന്നു. അപകടത്തെതുടര്‍ന്നു വിവിധ ആശുപത്രികളിലായി മൂന്നുമാസമായി നടക്കുന്ന ചികിത്സയ്ക്കിടെയായിരുന്നു അലന്റെ മരണം. സംസ്കാരം ഇന്നു പത്തിന് തണ്ണീര്‍മുക്കം തിരുരക്ത പള്ളിയില്‍ നടക്കും. അമ്മ: ബെക്സി കുഞ്ഞുമോന്. സഹോദരങ്ങള്‍: അന്ന കുഞ്ഞുമോന്, ലിമ കുഞ്ഞുമോന്.