കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
1496156
Friday, January 17, 2025 11:25 PM IST
പൂച്ചാക്കൽ: തൈക്കാട്ടുശേരിയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാൾ അവശനിലയിലും. തൈക്കാട്ടുശേരി പഞ്ചായത്ത് 14-ാം വാർഡ് പുറമട വീട്ടിൽ ആന്റണിയുടെ മകൻ ജോസി (45)നെയാണ് മരിച്ച നിലയിലും സുഹൃത്ത് തൈക്കാട്ടുശേരി 14-ാം വാർഡ് പുന്നപ്പൊഴിയിൽ മനോജി (53)നെ അവശനിലയിലും കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെ തൈക്കാട്ടുശേരി മണിയാതൃക്കൽ കവലയ്ക്ക് സമീപമാണ് സംഭവം. ഉച്ചമുതൽ വാഹനം ഇവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. വൈകിട്ട് സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പൂച്ചാക്കൽ പോലീസ് സ്ഥലത്തെത്തി ഇരുവരേയും തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജോസ് മരണപ്പെട്ടിരുന്നു. മനോജ് ചികിത്സയിലുമാണ്. മരണകാരണം വ്യക്തമല്ല.