കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ ബിജെപി ധർണ നടത്തി
1495846
Thursday, January 16, 2025 11:17 PM IST
മുതുകുളം: ബിജെപി മുതുകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതുകുളം കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ധർണയും ഒപ്പുശേഖരണവും നടത്തി. ബിജെപി കാർത്തികപ്പള്ളി മണ്ഡലം ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കാവിലേത്ത് ഉദ്ഘാടനം ചെയ്തു. ബിജെപി മുതുകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി.കെ രാജേഷ് അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് ശാർങ്ധരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രതീഷ്, കൃഷ്ണകുമാർ, വിജയൻ, കല, കോമളൻ തുടങ്ങിയവർ സംസാരിച്ചു.