പരുമല പമ്പാ ഫെസ്റ്റിന് നാളെ സമാപനം
1495852
Thursday, January 16, 2025 11:17 PM IST
മാന്നാർ: ശാസ്ത്രവും കലാ കായിക മത്സരങ്ങളും വിവിധ സ്റ്റാളുകളും സമന്വയിച്ച് ഒരു കുടക്കീഴിൽ വർണപ്രപഞ്ചമൊരുക്കിയ ദ്വിദിന പരുമല പമ്പാ ഫെസ്റ്റിന് തുടക്കമായി. പരുമല ഡി ബി പമ്പ കോളജ് ക്യാമ്പസിൽ നടത്തപ്പെടുന്ന പമ്പ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എഴുപത്തഞ്ചോളം സ്കൂളുകളിൽ നിന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുമുള്ള പ്രാതിനിധ്യം ഫെസ്റ്റിൻ്റെ മാറ്റുകൂട്ടി. സംസ്ഥാന നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. എ. അജികുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന യുവജനോത്സവത്തിൽ ഏറ്റവുമധികം പോയിൻ്റുകൾ കരസ്ഥമാക്കിയ സ്കൂളിലെ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. പ്രഫ. പി. സുകുമാര പിള്ള, ഡോ. വി. പ്രകാശ്, എം. എസ്. ഉണ്ണി, ഡോ. സത്യജിത്ത് .എസ് തുടങ്ങിയവർ പ്രസംഗിച്ചു . ശാസ്ത്ര സാംസ്കാരിക മേളയായ പമ്പ ഫെസ്റ്റ് നാളെ സമാപിക്കും.