മുട്ടം പള്ളിയിൽ തിരുനാളിന് കൊടിയേറി
1496384
Saturday, January 18, 2025 11:52 PM IST
ചേര്‍ത്തല: മരിയന്‍ തീർഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ 161-ാമത് വിവാഹ ദര്‍ശനത്തിരുനാളിന് വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി കൊടിയേറ്റി. ഫാ. ബോണി കട്ടക്കകത്തൂട്ട്, ഫാ. ജോസ് പാലത്തിങ്കൽ, ഫാ. ലിജോയ് വടക്കുഞ്ചേരി, ഫാ. ടോമി പൊക്കത്തുമഠത്തിൽ, ഫാ. ജിജി മാളിയേക്കൽ, ഫാ. ബെൻസൺ എന്നിവർ സഹകാർമികരായി. സാല്‍വേ ലദീഞ്ഞിന് ഫാ. സിറിൽ പാലയ്ക്കൽ കാർമികത്വം വഹിച്ചു.
19ന് രാവിലെ ആറിനും 7.30നും ദിവ്യബലി, അടുത്തവർഷത്തെ പ്രസുദേന്തിയുടെയും സ്ഥാനക്കാരുടെയും തെരഞ്ഞെടുപ്പ്, വൈകിട്ട് 4.30ന് ലത്തീന്‍ റീത്തിൽ വിശുദ്ധ കുര്‍ബാന ഫാ. ലോറൻസ് പൊള്ളയിൽ കാർമികത്വം വഹിക്കും. തുടർന്ന് സാല്‍വേ ലദീഞ്ഞ്. വേസ്പര ദിനമായ 20ന് രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന, വൈകിട്ട് 4.30ന് തിരി, രൂപം വെഞ്ചരിപ്പ്, തുടര്‍ന്ന് ദിവ്യബലി ഫാ. ജോൺ പോൾ തെക്കുംചേരിക്കുന്നേൽ കാർമികത്വം വഹിക്കും. റവ. ഡോ. ജോൺസൺ നീലനിരപ്പേൽ പ്രസംഗിക്കും. തുടർന്ന് വേസ്പര ഫാ. ലിജോ കുറിയടം കാർമികനാകും. പടിഞ്ഞാറെ കുരിശടിയിലേക്ക് പ്രദക്ഷിണം. കപ്ലോൻ വികാരി വാഴ്ച.
പ്രധാന തിരുനാള്‍ ദിനമായ 21ന് രാവിലെ ആറിനും 7.30നും ദിവ്യബലി, 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന ഫാ. വിപിൻ കുരിശുതറ മുഖ്യകാർമികത്വം വഹിക്കും. ഫാ. തോമസ് പെരേപ്പാടൻ തിരുനാൾ സന്ദേശം നൽകും. വൈകിട്ട് നാലിന് വിശുദ്ധ കുർബാന ഫാ. ജസ്ലിൻ പടിഞ്ഞാറേമറ്റം കാർമികത്വം വഹിക്കും. ഫാ. ജോഷി പുതുശേരി പ്രസംഗിക്കും. തുടർന്ന് ആഘോഷമായ പട്ടണപ്രദക്ഷിണം ആരംഭിക്കും.