പ്രഫ. ഏബ്രഹാം അറയ്ക്കല്‍ അനുസ്മരണം നടത്തി
1496161
Friday, January 17, 2025 11:25 PM IST
ആലപ്പുഴ: ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും സെന്റ് മൈക്കിള്‍സ് കോളജ് പൂര്‍വ വിദ്യാഥികളും ചേര്‍ന്ന് പ്രഫ. ഏബ്രഹാം അറയ്ക്കല്‍ അനുസ്മരണ സമ്മേളനം നടത്തി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജ് പ്രിന്‍സിപ്പലും സമുദായ നേതാവുമായിരുന്ന ഷെവലിയാര്‍ ഏബ്രഹാം അറയ്ക്കലിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് ഗുരു സ്മരണാഞ്ജലി നടത്തിയത്.
മാരാരിക്കുളം ഇതള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടന്ന സമ്മേളനം മുന്‍ എസ്പിയും ഐഎല്സിസി ചെയര്‍മാനുമായ സുനില്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. കേണല്‍ ആന്റണി അധ്യക്ഷത വഹിച്ചു. ജാക്സണ് ആറാട്ടുകുളം അനുസ്മരണ പ്രഭാഷണം നടത്തി. ജേക്കബ് അറയ്ക്കല്‍, സി.സി. അഗസ്റ്റിന്, അഗസ്റ്റിന് ചാക്കോ, ഇഗ്നേഷ്യസ് അത്തിപ്പൊഴിയില്‍, ജോഫിന്‍, ജോസ് കുഞ്ഞ്, പി.ജെ. ബഞ്ചമിന്, പി.ജെ. മോറീസ്, പി.എ. ഐസക്, സി.എ. തോമസ്കുട്ടി, ജയിംസ് ജോണ്‍, പി.എസ്. ബെന്നി എന്നിവര്‍ പ്രസംഗിച്ചു.