ഭിന്നശേഷി കുട്ടികളുടെ കലോത്സവം
1495845
Thursday, January 16, 2025 11:17 PM IST
കായംകുളം: ദേവികുളങ്ങര പഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം വിസ്മയം 20 25 സംഘടിപ്പിച്ചു. ദേവികുളങ്ങര ദേവി ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡൻറ് എസ്.പവനനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നീതുഷാരാജ് അധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷമീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഭിന്നശേഷി രംഗത്ത് കലാമികവുകൊണ്ട് ശ്രദ്ധേയരായ മാസ്റ്റർ ആദിത്യ സുരേഷ്, കുമാരി അസ്ന ഫാത്തിമ എന്നിവർ മുഖ്യസാന്നിധ്യം ആയിരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോഹൻ ബാബു സ്വാഗതം പറഞ്ഞു.