കരുവാറ്റ പള്ളിയിൽ തിരുനാളും ശതോത്തര സുവർണജൂബിലി സമാപനവും
1495849
Thursday, January 16, 2025 11:17 PM IST
ഹരിപ്പാട്: കരുവാറ്റ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാളിനും ശതോത്തര സുവർണ ജൂബിലി സമാപന ആഘോഷത്തിനും ഇന്നു തുടക്കം. വൈകിട്ട് 4.30ന് ഇടവക വികാരി ഫാ. ജയിംസ് പുളിച്ചുമാക്കൽ എംസിബിഎസ് കൊടിയേറ്റ് കർമം നടത്തും. 4.45ന് വി.കുർബാന -എടത്വ ഫൊറോന വികാരി ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ കാർമികനാകും.
നാളെ രാവിലെ 7ന് കഴുന്ന് വെഞ്ചരിച്ച് ഭവനങ്ങളിലേക്ക് സംവഹിക്കുന്നു. നാലിന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്താ മാർ തോമസ് തറയിലിനു സ്വീകരണം തുടർന്ന് 4.30ന് ആഘോഷമായ വി.കുർബാന. ഫാ.തോമസ് കാഞ്ഞിരവേലിൽ, ഫാ. മാത്യു അഞ്ചിൽ എന്നിവർ സഹകാർമികരാകും. 6.15ന് സാംസ്കാരിക സമ്മേളനം. 19ന് വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന -ഫാ. ജോസഫ് വെലങ്ങാട്ടുശേരി മുഖ്യകാർമികനാകും. ഫാ. ജോർജ് തിരുമംഗലം സിഎംഐ സഹകാർമികനാകും.
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് തിരുനാൾ സന്ദേശം നല്കും. 6.30 ന് തിരുനാൾ പ്രദക്ഷിണം ലദ്ദീഞ്ഞ്, ആശിർവാദം, തിരുനാൾ കൊടിയിറക്ക്.
20ന് രാവിലെ 6.45 ന് ആഘോഷമായ വിശുദ്ധ കുർബാന -ഫാ. ചെറിയാൻ കക്കുഴി കാർമികനാകും,ജൂബിലി സമാപന കൊടിയിറക്ക് പൂർവികസ്മരണ എന്നിവ തിരുനാളിനോടനുബന്ധിച്ച് നടക്കുമെന്ന് വികാരി ഫാ. ജയിംസ് പുളിച്ചുമാക്കൽ എംസിബിഎസ്,കൈക്കാരന്മാരായ സിബി വർഗീസ് നെടുവേലിചാലുങ്കൽ,പി.ടി. ലാലു പുന്നൂർ പുത്തൻപറമ്പിൽ , ജൂബിലി ജനറൽ കൺവീനർ ഒ. വർഗീസ് കോടാലിപ്പറമ്പിൽ എന്നിവർ പറഞ്ഞു.