തിരുനാളിനു കൊടിയേറി
1496154
Friday, January 17, 2025 11:25 PM IST
മങ്കൊമ്പ്: തെക്കേക്കര ഈസ്റ്റ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ മാര്‍ സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് വികാരി ഫാ. ജോജോ പുതുവേലിൽ കൊടിയേറ്റി. ഇന്ന് 4.30നു ജപമാല, പ്രസുദേന്തി വാഴ്ച, മധ്യസ്ഥപ്രാര്‍ഥന, 5നു കുര്‍ബാന, സന്ദേശം ഫാ. ആന്റണി മണക്കുന്നേല്‍, പ്രദക്ഷിണം (കുരിശടിയിലേക്ക്), ഫാ. ലിംസണ്‍ പടയാട്ടി, 6.30ന് ലദീഞ്ഞ്, പ്രസംഗം, ആശീര്‍വാദം ഫാ. സോണി പള്ളിച്ചിറ. പ്രധാന തിരുനാള്‍ ദിനമായ 19നു 9.45ന് സപ്രാ, 10നു ഫാ. ജസ്റ്റിന് കായംകുളത്തുശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന, സന്ദേശം, 11.45 നു പ്രദക്ഷിണം. വികാരി ഫാ. ജോജോ പുതുവേലില്‍, കൈക്കാരന്മാരായ ജേക്കബ് തോമസ് പെരുംമ്പള്ളില്‍, സോണി പൂത്തറ എന്നിവര്‍ നേതൃത്വം വഹിക്കും.
എടത്വ: ചങ്ങങ്കരി സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഫാ. പ്രതീഷ് നാല്പതില്ചിറ കൊടിയേറ്റി. വികാരി ഫാ. തോമസ് കാരയ്ക്കാട് സഹകാര്‍മികനായിരുന്നു. വിശു ദ്ധ കുര്‍ബാനയ്ക്ക് ഫാ. വര്‍ക്കി മണക്കളം കാര്‍മികത്വം വഹിച്ചു. കൈക്കാരന്മാരായ തോമസുകുട്ടി വെടിക്കാരംപറമ്പ്, ജോസുകുട്ടി പടിഞ്ഞാറേവീട്ടില്‍, കണ്‍വീനര്‍ റോയി കൊച്ചുപുര എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് വൈകുന്നേരം അഞ്ചിന് കഴുന്ന് പ്രദക്ഷിണം കുരിശടിയില്‍ നിന്ന് പള്ളിയിലേക്ക്. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം - ഫാ. ജയിംസ് കുടിലില്‍. നാളെ രാവിലെ 9.30ന് സപ്രാ, മധ്യസ്ഥപ്രാര്‍ഥന, തിരുനാള്‍ കുര്‍ബാന, സന്ദേശം -ഫാ. മാര്ട്ടിന് തലയാറ്റുംപള്ളി. പ്രദക്ഷിണം.
ചേർത്തല: ചാരമംഗലം സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശുദ്ധ അന്നായുടെ തിരുനാളിന് വികാരി ഫാ. ഷാജി വടക്കേതൊട്ടിൽ കൊടി ഉയർത്തി. തുടർന്നു നടന്ന ദിവ്യബലിയിൽ ഫാ. ജിനു മാന്തിയിൽ മുഖ്യ കാർമികത്വം വഹിച്ചു. ഇന്നു രാവിലെ 8 ന് വിശുദ്ധ കുർബാന റവ.ഡോ. ജോർജ് കറുകപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം 6ന് വാദ്യമേളങ്ങൾ. തുടർന്ന് ലദീഞ്ഞ് പ്രദിക്ഷണം. തിരുനാൾ സന്ദേശം ഫാ. റ്റിനേഷ് പിണർക്കയിൽ. 8.30ന് വേസ്പര ഫാ: ഗ്രയ്സൺ വേങ്ങയ്ക്കൽ. 9ന് പരിശുദ്ധ കുബാനയുടെ ആശീർവാദം ഫ. ജോസഫ് കീഴങ്ങാട്ട്. നാളെ വൈ കുന്നേരം 4.30ന് തിരുനാൾ റാസ, വചനസന്ദേശം ഫാ. സ്റ്റീഫൻ വെട്ടുവേലിൽ, തിരുന്നാൾ പ്രദിക്ഷണം. 8.30ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ. സജി വലയിൽ പുത്തൻപുരയിൽ.