അച്ചടക്കമുള്ളവര്‍ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യും: മാര്‍ തോമസ് തറയില്‍
1496160
Friday, January 17, 2025 11:25 PM IST
എടത്വ: ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്യുന്നത് സമ്പത്തുള്ളവരോ സ്വാധീനമുള്ളവരോ അല്ല അച്ചടക്കം ഉള്ളവരാണെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. പച്ച- ചെക്കിടിക്കാട് ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂളിന്റെ രജതജൂബിലി സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂബിലി സ്മാരകമായി നിര്‍മിച്ച പുതിയ കെമിസ്ട്രി ലാബിന്റെയും കംപ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
മാനേജര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ തോമസുകുട്ടി മാത്യു ചീരംവേലില്‍, ചമ്പക്കുളം ബ്ലേക്ക് പഞ്ചായത്തംഗം എസ്. ശ്രീജിത്ത്, തകഴി പഞ്ചായത്തംഗം മോന്‍സി ജോര്‍ജ് കരിക്കംപള്ളി, എഇഒ കെ. സന്തോഷ്, ഹെഡ്മിസ്ട്രസ് അന്നമ്മ ജോസഫ്, പിടിഎ പ്രസിഡന്റ് പി.വി. സിനു, സെന്‍ട്രല്‍ പിറ്റിഎ പ്രസിഡന്റ് ജോസഫ് വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷിജോ സേവ്യര്‍, ബയര്മാന് ജിജന് വെണ്മേലില്, സ്റ്റാഫ് സെക്രട്ടറി റൂബിന് തോമസ് കളപ്പുര എന്നിവര്‍ പ്രസംഗിച്ചു.