മുഹമ്മ മദർ തെരേസ സ്കൂൾ വാർഷികം വർണാഭമായി
1495850
Thursday, January 16, 2025 11:17 PM IST
മുഹമ്മ: മുഹമ്മ മദര്‍ തെരേസാ ഹൈസ്ക്കൂള് വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും വര്‍ണാഭമായ ചടങ്ങുകളോടെ നടന്നു. ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഉന്നമനത്തിന് ജില്ലാ ഭരണകടം പ്രത്യേക ശ്രദ്ധ വയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.
വിശുദ്ധ ചാവറ പിതാവിന്റെ ദീര്‍ഘവീക്ഷണവും ഭാഷാ സ്നേഹവുമാണ് അനേകര്‍ക്ക് വെളിച്ചമാകുന്ന വിദ്യാഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പിറവിയേകിയത്. സിഎംഐ സഭയുടെ വിദ്യാലയങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് നല്കുന്ന സംഭാവനകള്‍ വിലപ്പെട്ടതാണെന്നും പറഞ്ഞു. തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രോവിന്‍സ് കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജയിംസ് മുല്ലശേരി അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ തുണ്ടുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
സര്‍വീസില്‍നിന്നു വിരമിക്കുന്ന പ്രഥമ അധ്യാപകരായ ത്രേസ്യാമ്മ ആന്റണി, പി.എ ജയിംസ് കുട്ടി എന്നിവരെ നടന് അനുപ് ചന്ദ്രന് ആദരിച്ചു. ഫോട്ടോ അനാഛാദനം റവ.ഡോ. ജയിംസ് മുല്ലശേരി നിര്‍വഹിച്ചു. ഗായകന് മാസ്റ്റര്‍ ഋതുരാജ് കലാവിരുന്ന് ഉദ്ഘാടനം ചെയ്തു. റവ.ഡോ.സാംജി വടക്കേടം, റവ. ഡോ. ഷാജി ഏണേക്കാട്ട്, ഫാ. ജോസഫ് കുറുപ്പശേരി, ഫാ.സനീഷ് മാവേലില്‍, ഫാ. സാനു വലിയ വീട്, ത്രേസ്യാമ്മ ആന്റണി, പി .എ ജയിംസ് കുട്ടി, പിടിഎ പ്രസിഡന്റ് സി.പി ദിലീപ്, പഞ്ചായത്തംഗം വി.വിഷ്ണു, എം.രാജി, അനില്‍ മാത്യു, പി. എസ് ദേവി നന്ദന, കെ.ജെ കുര്യന് എന്നിവര്‍ പ്രസംഗിച്ചു.