എടത്വ: ​ച​ക്കു​ള​ത്തു​കാ​വി​ല്‍ പൊ​ങ്കാ​ല നാ​ളെ ന​ട​ക്കും. ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി. തു​രു​വ​ല്ല മു​ത​ല്‍ ത​ക​ഴി വ​രെ​യും എം​സി റോ​ഡി​ല്‍ ച​ങ്ങ​നാ​ശേ​രി-​ചെ​ങ്ങ​ന്നൂ​ര്‍- പ​ന്ത​ളം റൂട്ടി​ലും മാ​ന്നാ​ര്‍-​മാ​വേ​ലി​ക്ക​ര റൂട്ടി​ലും മു​ട്ടാ​ര്‍-​കി​ട​ങ്ങ​റ, വീ​യ​പു​രം-​ഹ​രി​പ്പാ​ട് റൂ​ട്ടി​ലും പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യി ഭ​ക്ത​ര്‍ ഇ​ടം പി​ടി​ച്ചുതു​ട​ങ്ങി.

പു​ല​ര്‍​ച്ചെ നാലിന് ​നി​ര്‍​മാ​ല്യ​ദ​ര്‍​ശ​ന​വും അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മ​വും ഒൻപതിന് ​വി​ളി​ച്ചുചൊ​ല്ലി പ്രാ​ര്‍​ഥ​ന​യും തു​ട​ര്‍​ന്ന് ക്ഷേ​ത്ര ശ്രീകോ​വി​ലി​ലെ കെ​ടാ​വി​ള​ക്കി​ല്‍നി​ന്നും ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റും മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി​യാ​യ രാ​ധാ​കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി പ​ക​രു​ന്ന തി​രി​യി​ല്‍ പ​ണ്ടാ​ര പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ്രോ​ജോ​ലി​പ്പി​ച്ചു​കൊ​ണ്ട് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്കും.

ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സം​ഗ​മ​ത്തി​ല്‍ കേന്ദ്രസ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യും ഭാര്യ രാ​ധി​കയും പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ആ​ര്‍.​സി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ റെ​ജി ചെ​റി​യാ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. ഉ​ത്സ​വ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​കെ. സ്വാ​മി​നാ​ഥ​ന്‍ ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​ല്‍​ശാ​ന്തി​മാ​രാ​യ അ​ശോ​ക​ന്‍ ന​മ്പൂ​തി​രി, ര​ഞ്ജി​ത്ത് ബി. ​ന​മ്പൂ​തി​രി, ദുർഗാ​ദ​ത്ത​ന്‍ ന​മ്പൂ​തി​രി എ​ന്നി​വ​രു​ടെ കാ​ര്‍​മിക​ത്വ​ത്തി​ല്‍ പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.

ഭ​ക്ത​ര്‍ ത​യാറാ​ക്കി​യ പൊ​ങ്കാ​ല 11ന് ​അ​ഞ്ഞൂ​റി​ല​ധി​കം വേ​ദ പ​ണ്ഡി​ത​ന്മാരു​ടെ കാ​ര്‍​മിക​ത്വ​ത്തി​ല്‍ ദേ​വി​യെ 51 ജീ​വ​ത​ക​ളി​ലാ​യി എ​ഴു​ന്ന​ള്ളി​ച്ച് നേ​ദി​ക്കും. പൊ​ങ്കാ​ല നിവേ​ദ്യ​ത്തി​നുശേ​ഷം ദി​വ്യാ​ഭി​ഷേ​ക​വും ഉ​ച്ച​ദീ​പാ​രാ​ധ​ന​യും ന​ട​ക്കും. വൈ​കി​ട്ട് 5ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് ക്ഷേ​ത്ര കാ​ര്യ​ദ​ര്‍​ശി മ​ണി​ക്കു​ട്ട​ന്‍ ന​മ്പൂ​തി​രി ദ്ര​ദീ​പം തെ​ളി​ക്കും.

മു​ഖ്യ​കാ​ര്യ​ദ​ര്‍​ശി രാ​ധാ​കൃ​ഷ്​ണ​ന്‍ ന​മ്പൂ​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എയുടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​ശ്ചി​മ ബം​ഗാ​ള്‍ ഗ​വ​ര്‍​ണര്‍ ഡോ. ​സി.​വി. ആ​ന​ന്ദ​ബോ​സ് കാ​ര്‍​ത്തി​ക സ്തം​ഭത്തി​ല്‍ അ​ഗ്നി പ്രോ​ജ്വ​ലി​പ്പി​ക്കു​ന്ന ച​ട​ങ്ങു​ക​ളും നി​ര്‍​വ​ഹി​ക്കും.

16ന് ​മ​ഹാ​ഗ​ണ​പ​തി ഹോ​മ​ത്തി​നുശേ​ഷം കൊ​ടി​യേ​റ്റോ​ടു​കൂ​ടി പ​ന്ത്ര​ണ്ടു നോ​മ്പ് മ​ഹോ​ത്സ​വം ആ​രം​ഭി​ക്കും. 20ന് നാ​രീ​പൂ​ജ ന​ട​ക്കും. 26ന് ​ക​ല​ശാ​ഭി​ഷേ​കം, തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര, ദീ​പ​ക്കാഴ്ച. 27ന് ​കാ​വ​ടി​യാ​ട്ടം, ക​ര​കം, തൃക്കൊ​ടി​യി​റ​ക്ക്, മ​ഞ്ഞ​നീ​രാ​ട്ട്, താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര എ​ന്നി​വ​യോ​ട് കൂ​ടി സ​മാ​പി​ക്കും.

ഗതാഗത ക്രമീകരണം

ചെ​ങ്ങ​ന്നൂ​ര്‍ മു​ത​ല്‍ ത​ക​ഴി വ​രെ വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ന് പ്ര​ത്യേ​ക സം​വി​ധാം ഏ​ര്‍​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങളി​ല്‍നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​വും​ഭാ​ഗം ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് പാ​ര്‍​ക്കു ചെ​യ്യാം. കോ​ട്ട​യം, തൃ​ശൂ​ര്‍, പു​ന​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല മു​നിസി​പ്പി​ല്‍ സ്റ്റേ​ഡി​യ​ത്തി​ലും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തി​രു​വ​ല്ല, എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​ന്‍, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്‌, ഹോ​ളി എ​യ്ഞ്ച​ല്‍​സ് സ്‌​കൂ​ള്‍ എ​ന്നീ മൈ​താ​ന​ങ്ങ​ളി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. കെ​എ​സ്ആ​ര്‍​ടിസി ബ​സുക​ള്‍​ക്കാ​യി നീ​രേ​റ്റു​പു​റം എ​എ​ന്‍​സി ജം​ഗ്ഷ​ന്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താത്കാലി​ക ബ​സ് സ്റ്റാ​ൻഡ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്.