വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധിച്ചു
1486067
Wednesday, December 11, 2024 4:57 AM IST
മങ്കൊമ്പ്: വർധിപ്പിച്ച വൈദ്യുതി ചാർജ് നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐഎൻടിയുസി കുട്ടനാട് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് ജംഗഷനിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ടിജിൻ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. കുട്ടനാട് റീജണൽ പ്രസിഡന്റ് സന്തോഷ് പട്ടണം അധ്യക്ഷത വഹിച്ചു.
സൗത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോർജ് മാത്യു, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. സേവ്യർ, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, വിൽസൺ ചാക്കോ, റോയ് ചെറിയമറ്റം, ജോയിച്ചൻ ഒറ്റതൈയ്ക്കൽ, മധുസൂദന പണിക്കർ, ജോയി ആന്റണി, ബിജു വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
എടത്വ: വൈദ്യുതി ചാര്‍ജ് വര്‍ധനയ്ക്കെതിരേ എടത്വ വൈദ്യുതി ഓഫീസിനു മുന്പില് കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
യൂണിറ്റിന് 4 രൂപ 29 പൈസക്ക് കേരളത്തിന് ദീര്‍ഘകാലത്തേക്ക് ലഭിക്കുമായിരുന്ന കരാര്‍ കെഎസ്ഇബി റദ്ദാക്കി ഉയര്‍ന്ന നിരക്കില്‍ ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത് അദാനി ഗ്രൂപ്പിനെ സഹായിക്കുവാനും അതുവഴി പാര്‍ട്ടിക്കും മുഖ്യമന്ത്രിയുടെ കുടുംബത്തിനും കോടികളുടെ അഴിമതി നടത്താനുമാണെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം പറഞ്ഞു. സാധാരണക്കാരുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു സേവ്യര്‍ കണിയാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമതി അംഗം റോയി ഊരാംവേലി, ടെഡി സഖറിയ, ജെയിന് മാത്യു, രേഷ്മ ജോണ്സണ്, പി.സി. ജോസഫ്, ബൈജു ജോസ്, ജോജോ ചേന്നംങ്കര, വര്‍ഗീസ് കേളംചേരി, സണ്ണി പാലചിറ, മോന്‍സി എലിപ്പള്ളി, ജോര്‍ജുകുട്ടി വേണാട്, ജയിംസുകുട്ടി മാളിയേക്കല്‍, ജസ്റ്റ്യന്‍ വേണാട്, സിബിച്ചന് കറുകയില്‍, ടോണച്ചന് ചേക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു.