കേരളത്തിലേക്ക് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണം
1486543
Thursday, December 12, 2024 7:41 AM IST
കുട്ടനാട്: ക്രിസ്മസ് ആഘോഷത്തിനായി മറുനാടന്‍ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ റെയില്‍വേ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കുട്ടനാട് എക്യൂമെനിക്കല്‍ മൂവ്മെന്റ് ആവശ്യപ്പെട്ടു.
ഡല്‍ഹി, മുംബൈ, ബംഗളൂരു വിമാന കമ്പനികള്‍ കേരളത്തിലേക്ക് യാത്രാ നിരക്ക് മൂന്ന് ഇരട്ടിയാക്കുകയും കേരള, മംഗള എക്സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റുകള്‍ ലഭ്യമാകാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സെക്കഡ് ക്ലാസ്, തേഡ് ക്ലാസ് പ്രത്യേക കോച്ചുകള്‍ ഉള്‍പ്പെടുത്തി പുതിയ സര്‍വീസുകള്‍ ആരംഭിക്കണമെന്നും കുട്ടനാട് എക്യൂമെനിക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയര്മാന് ഔസേപ്പച്ചന് ചെറുകാട് അധ്യക്ഷത വഹിച്ചു.