പ്രതിഷേധ ധർണ നടത്തി
1486544
Thursday, December 12, 2024 7:41 AM IST
അമ്പലപ്പുഴ: തീരദേശ പരിപാലന നിയമത്തിൽനിന്ന് ഇളവ് ലഭിക്കാതെ പോയ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
തീരദേശ പരിപാലന നിയമത്തിന്റെ സോൺ 3ൽ നിന്നു നഗര സ്വഭാവം ഉള്ള തരത്തിലേക്ക് (സോൺ 2) മാറ്റുന്നതിനായി തയാറാക്കിയ കരട് പട്ടികയിൽ ഉൾപ്പെട്ടിരുന്ന കേരളത്തിലെ പല പഞ്ചായത്തുകളും അംഗീകൃത ലിസ്റ്റിൽ വന്നിട്ടും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഉൾപ്പെടാതിരുന്നത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത കൊണ്ടാണെന്നു ധർണ ഉദ്ഘാടനം ചെയ്തു ഡിസിസി ജനറൽ സെക്രട്ടറി എസ് സുബാഹു ആരോപിച്ചു. ടൗൺ മണ്ഡലം പ്രസിഡന്റ് വി. ദിൽജിത്ത് അധ്യക്ഷത വഹിച്ചു.