തെരുവിൽ പിച്ചയെടുത്ത് സമരം
1486072
Wednesday, December 11, 2024 4:57 AM IST
അമ്പലപ്പുഴ: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസനത്തിന് ജനകീയ ജാഗ്രതാസമിതിയുടെ തെരുവിൽ പിച്ചയെടുത്ത് സമരം. ആലപ്പുഴ മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ ദിനത്തിലാണ് ജനകീയ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പിച്ചച്ചട്ടി സമരം സംഘടിപ്പിച്ചത്.
ആശുപത്രിയിലെ പോരായ്മകളെ സംബന്ധിച്ച് നിരവധി നിവേദനങ്ങൾ മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് മന്ത്രി, കേരള മന്ത്രിസഭയുടെ നവ കേരള സദസ് എന്നിവർക്ക് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം നടത്തിയത്.
കരിമണൽ വിരുദ്ധ സമരസമിതി ചെയർമാൻ സുരേഷ് കുമാർ തോട്ടപ്പള്ളി സമരം ഉദ്ഘാടനം ചെയ്തു.