അന്നദാനം നടത്തി
1485929
Tuesday, December 10, 2024 7:35 AM IST
അമ്പലപ്പുഴ: പുന്നപ്ര അഞ്ചിൽ ശക്തീശ്വരി ദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന അന്നദാനം ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന്റെ ആറാം ദിനത്തിൽ നടന്ന അന്നദാനത്തിൽ ശാന്തിഭവനിലെ അന്തേവാസികളും ശാന്തിഭവൻ മാനേജർ ശരത്കുമാർ, നഴ്സ്മാരായ അമ്പിളി, ജോമോൾ തുടങ്ങിയവരും പങ്കെടുത്തു.