ക്രിസ്മസ് ആഘോഷവും ന്യൂനപക്ഷ അവകാശ സമ്മേളനവും 22ന്
1485925
Tuesday, December 10, 2024 7:35 AM IST
മങ്കൊന്പ്: കുട്ടനാട് എക്യുമെനിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ 22ന് ക്രിസ്മസ് ആഘോഷവും ന്യൂനപക്ഷാവകാശ പ്രഖ്യാപന സമ്മേളനവും നടത്തും. വൈകുന്നേരം നാലിന് മാമ്പുഴക്കരി ക്രിസ് സെന്ററിലേക്കു ക്രിസ്മസ് ആഘോഷ റാലി നടക്കും. തുടർന്ന് ന്യൂനപക്ഷ അവകാശ പ്രഖ്യാപനസമ്മേളനം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും.
വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാർ പങ്കെടുക്കും. നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കുചേരുമെന്ന് രക്ഷാധികാരികളായ ഫാ.ജോസ് പറപ്പള്ളി, ഫാ. ബൈജു ചിറത്തലയ്ക്കൽ എന്നിവർ അറിയിച്ചു. എക്യുമെനിക്കൽ ഫോറം ഡയറക്ടർ ഫാ. ജോസഫ് കട്ടപ്പുറത്തിന്റെയും മറ്റു വൈദികരുടെയും നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തനം തുടങ്ങി. ജിനോ ജോസഫ് കളത്തിൽ (ജനറൽ കൺവീനർ), ഷിബു ലൂക്കോസ്, സാബു തോട്ടുങ്കൽ (കൺവീനർമാർ), ജോസി ഡൊമിനിക് (കോ-ഒാർഡിനേറ്റർ) എന്നിവർ പരിപാടികൾക്കു നേതൃത്വം കൊടുക്കും.