കെ.എം. ജോര്‍ജ് അനുസ്മരണം
1486546
Thursday, December 12, 2024 7:41 AM IST
ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ ജനാതിപത്യവിശ്വാസിയും ജനകീയ കര്‍ഷക നേതാവുമായിരുന്നു കെ.എം. ജോര്‍ജെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എം. ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനചാരണ സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്മാന് രാജന് കണ്ണാട്ട് അധ്യക്ഷത വഹിച്ചു. സിറിയക് കാവില്‍, റോയി ഊരാംവേലി, സാബു തോട്ടുങ്കല്‍, ജോസ് കാവനാടന്‍, ബേബി പാറക്കാടന്‍, അഡ്വ. ജോസഫ് മാത്യു, ജോസി ആന്റണി, നിഷാദ് നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.