മണ്ണെണ്ണ വിളക്കു സമരവുമായി മഹിളാ കോൺഗ്രസ്
1486081
Wednesday, December 11, 2024 5:08 AM IST
മാന്നാർ: വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു മഹിള കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് മാന്നാർ ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ മണ്ണെണ്ണ വിളക്കേന്തി സമരം സംഘടിപ്പിക്കുന്നു.
മഹിളാ കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാധാമണി ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗം മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വത്സല ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി ചിത്ര എം. നായർ, ജില്ലാ സെക്രട്ടറി സജി മെഹബൂബ് എന്നിവർ പ്രസംഗിക്കും.