കാപ്പ ചുമത്തി നാടുകടത്തി
1486077
Wednesday, December 11, 2024 5:08 AM IST
കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. കായംകുളം പെരിങ്ങാല ദേശത്തിനകം വിജി ഭവനത്തിൽ വിജയ് കാർത്തികേയനെ(28)യാണ് നാടുകടത്തിയത്.
കായംകുളം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കായംകുളം, വള്ളികുന്നം, കുറത്തികാട് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന് വിൽപ്പന, കുറ്റകരമായ നരഹത്യാശ്രമം മുതലായ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.