ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ വാര്‍ഷിക ദിനാഘോഷം നാളെ
1485921
Tuesday, December 10, 2024 7:35 AM IST
എടത്വ: ജോര്‍ജിയന്‍ പബ്ലിക് സ്കൂളിന്റെ 27-ാമത് വാര്‍ഷിക ദിനാഘോഷം ‘ഫിയസ്ത ദേ എസ്ട്രെല്ലാസ്’ നാളെ രണ്ടിന് സ്കൂള്‍ അങ്കണത്തില്‍ നടക്കും. നാലിന് നടക്കുന്ന വാര്‍ഷിക സമ്മേളനം ചങ്ങനാശേരി അതിരൂപത അസോസിയേറ്റ് പ്രോക്യൂറേറ്റര്‍ ഫാ. ജയിംസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിക്കും. സെലിബ്രിറ്റി ഗസ്റ്റ് വിഷ്ണു കല്ലറ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് അദ്ദേഹം നയിക്കുന്ന മാജിക് ഷോ മിസ്റ്റര്‍ മിസ്റ്റര്‍ ബീന്‍ ദി മജീഷ്യനും നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, കൈക്കാരന് ഫ്രാന്‍സിസ് കണ്ടത്തിപ്പറമ്പില്‍, പിടിഎ പ്രതിനിധി ബിനോയി മാത്യു ഒലക്കപ്പാടി എന്നിവര്‍ പ്രസംഗിക്കും. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ പഠന-കലാ-കായിക മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച പൂര്‍വവിദ്യാര്‍ഥികള്‍ക്കും മറ്റു കുട്ടികള്‍ക്കും എടത്വ സിഐ എം. അന്‍വര്‍, ഗ്രാമ പഞ്ചായത്തംഗം ജയിന് മാത്യു എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കും. പൊതുസമ്മേളനത്തിനുശേഷം കെജി ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ കലാപ്രകടനങ്ങളും നടക്കും. വിഭവ സമൃദ്ധമായ ഫുഡ് ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്.