40 അടി ഉയരമുള്ള നക്ഷത്രമുയർത്തി
1486082
Wednesday, December 11, 2024 5:08 AM IST
ചേർത്തല: സമാധാനസന്ദേശം ഉൾക്കൊള്ളുന്ന വാക്യങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്ത് സ്കൂൾ മുറ്റത്ത് കൂറ്റൻ നക്ഷത്രം ഉയർത്തി.
ചേർത്തല ബിഷപ് മൂർ വിദ്യാപീഠം സ്കൂളിലാണ് 40 അടി ഉയരമുള്ള നക്ഷത്രമുയർത്തിയത്. രാത്രികാലങ്ങളിലും ആധുനിക ലൈറ്റ് സംവിധാനത്തിൽ തിളങ്ങിനിൽക്കുന്ന നക്ഷത്രം കൗതുകക്കാഴ്ചയാണ്. ദേശീയപാതയ്ക്കു സമീപത്തുള്ള സ്കൂളിലെ കൂറ്റൻ നക്ഷത്രം കാണാനും ഫോട്ടോ എടുക്കാനും ധാരാളം ആളുകൾ എത്തുന്നുണ്ട്.
സ്കൂൾ മാനേജർ ഫാ. തോമസ് കെ. പ്രസാദ്, പ്രിൻസിപ്പല്‍ പ്രിനു ചെറിയാൻ, അക്കാഡമിക് ഡയറക്ടർ ആശാകുറുപ്പ്, പ്രഭാഷകനും മോട്ടിവേറ്ററുമായ വി.കെ. സുരേഷ്ബാബു, പിടിഎ പ്രസിഡന്റ് രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.