റൂഫിംഗ് ജോലിക്കിടെ രണ്ടുപേർക്ക് വൈദ്യുതാഘാതമേറ്റു
1486555
Thursday, December 12, 2024 7:43 AM IST
കോഴഞ്ചേരി: തടിയൂർ കോളഭാഗത്ത് റൂഫിംഗ് ജോലികൾക്കിടെ ഇരുന്പുകന്പി വൈദ്യുതിലൈനിൽ തട്ടിയുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പൊള്ളലേറ്റു. ഓതറ സ്വദേശി ഗോപേഷ് (45), തടിയൂർ കൈപ്പുഴശേരി ഷിജു (35) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടമുണ്ടായത്. പൊള്ളലേറ്റ ഇരുവരെയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപേഷിന്റെ നില അതീവ ഗുരുതരമാണ്.