റവന്യു ജില്ലാ സ്കൂൾ കലോത്സവം : സമ്പൂർണ വിജയവുമായി മണ്ണാറശാല യുപി സ്കൂൾ
1485924
Tuesday, December 10, 2024 7:35 AM IST
ഹരിപ്പാട്: കായംകുളത്ത് നടന്ന ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യുപി ജനറല്‍, സംസ്കൃതം വിഭാഗങ്ങളില്‍ ഓവറോള്‍ കിരീടം ചൂടി പങ്കെടുത്ത രണ്ട് ഇനങ്ങളിലും ഓവറോള്‍ സ്വന്തമാക്കിയ ജില്ലയിലെ ഒരേയൊരു സ്കൂള്‍ എന്ന നേട്ടം മണ്ണാറശാല യുപി സ്കൂള്‍ സ്വന്തമാക്കി.
യുപി ജനറല്‍ വിഭാഗത്തില്‍ മൂന്ന് ഒന്നാം സ്ഥാനം, മൂന്ന് രണ്ടാം സ്ഥാനം എന്നിവ ഉള്‍പ്പെടെ പങ്കെടുത്ത പന്ത്രണ്ട് ഇനങ്ങളില്‍ പതിനൊന്നിലും എ ഗ്രേഡ് നേടിയാണ് യുപി ജനറല്‍ വിഭാഗം കിരീടം നേടിയത്. സ്കൂളിന് മികച്ച വിജയം സമ്മാനിച്ച കുട്ടികളെയും അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ബ്രഹ്മശ്രീ എം.കെ. പരമേശ്വരന് നമ്പൂതിരി, ശതാബ്ദി ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ എസ്. നാഗദാസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ എന്‍. ജയദേവന്, പ്രഥമ അധ്യാപിക കെ.എസ്. ബിന്ദു, പിടിഎ പ്രസിഡന്റ് സി. പ്രകാശ് തുടങ്ങിയവര്‍ അനുമോദിച്ചു.