കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ മാല കവർന്നു
1486080
Wednesday, December 11, 2024 5:08 AM IST
മാന്നാർ: കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ മാല കവർന്നു. മാന്നാർ കൂട്ടംപേരൂർ കുന്നത്തൂർ ക്ഷേത്രത്തിനു സമീപം ഹെയർ സ്റ്റൈൽ സ്ഥാപനം നടത്തുന്ന കുളഞ്ഞിക്കാരാഴ്മ വേളൂർ തറയിൽ സദാശിവ(74)ന്റെ മാലയാണ് അപഹരിച്ചത്.
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. കടയടച്ച് പോകുകയായിരുന്ന ഇയാളുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞശേഷം മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇയാളുടെ ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നിരുന്നു. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.