ചു​ങ്ക​പ്പാ​റ: വ​ലി​യ​കാ​വ് റി​സ​ർ​വ് വ​ന​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന നി​ർ​മ​ല​പു​രം, മു​ഴ​യ​മു​ട്ടം, മ​ണ്ണാ​ര​ത്ത​റ, തൃ​ക്കോ​മ​ല മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​മൃ​ഗ​ശ​ല്യം മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ൽ.

പ്ര​ദേ​ശ​വാ​സി​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ മേ​യ്ക്കാ​നും കാ​ർ​ഷി​ക​വൃ​ത്തി​ക്കു​മാ​യി പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വ​ര​യ​ൻ​പു​ലി, ചെ​ന്നാ​യ, കു​റു​ന​രി, പാ​ക്കാ​ൻ, പ​ന്നി, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ, വേ​ഴാ​മ്പ​ൽ അ​ട​ക്ക​മു​ള്ള​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് മേ​യ്ക്കാ​ൻ വി​ട്ട ആ​ടു​ക​ളെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​കൾ.