തുമ്പോളി സെന്റ് തോമസ് പള്ളിയില്‍ സ്നേഹസമൂഹദിനം
1486542
Thursday, December 12, 2024 7:41 AM IST
ആലപ്പുഴ: തുമ്പോളി സെന്റ് തോമസ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് സ്നേഹസമൂഹ ദിനമായി ആചരിക്കുന്നു. ഇടവകയുടെ നവീകരണത്തിനും ഒരുമിച്ചുള്ള പങ്കാളിത്തത്തിനുമായി സ്ഥാപിച്ച സ്നേഹസമൂഹ സംഘടനകളാണ് ദിനം ആചരിക്കുന്നത്.
48 സ്നേഹ സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന തുമ്പോളി ഇടവക സ്നേഹസമൂഹ ദിനമായി ആചരിക്കുമ്പോള്‍ കുടുംബങ്ങളുടെ ഐക്യവും പരസ്പര കൂട്ടായ്മയിലുള്ള ശക്തിയും ഈ ദിനത്തെ മഹത്വവത്കരിക്കുന്നു. സ്നേഹസമൂഹ ദിനത്തില്‍ ഫാ. അലന് ലെസ്ലി പനയ്ക്കല്‍ മുഖ്യകാര്‍മികനാവും. ഫാ. ജെയിംസ് പുന്നയ്ക്കല്‍ ഒസിഡി സന്ദേശം നല്‍കും.