ച​​ങ്ങ​​നാ​​ശേ​​രി: സ്വ​​കാ​​ര്യ​​ബ​​സ് ഓ​​ടി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ ഡ്രൈ​​വ​​ര്‍​ക്ക് ഹൃ​​ദ​​യാ​​ഘാ​​തം. നി​​യ​​ന്ത്ര​​ണം​​വി​​ട്ട ബ​​സ് ഡി​​വൈ​​ഡ​​റി​​ല്‍ ഇ​​ടി​​ച്ചു​​ക​​യ​​റി​​നി​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ കു​​രി​​ശും​​മൂ​​ട് ജം​​ഗ്ഷ​​നി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ 7.05നാ​​ണ് അ​​പ​​ക​​ടം.

സ്വ​​കാ​​ര്യ​​ബ​​സ് ഡ്രൈ​​വ​​ര്‍ വെ​​ള്ളാ​​വൂ​​ര്‍ സ്വ​​ദേ​​ശി മു​​ണ്ട​​പ്ലാ​​ക്ക​​ല്‍ പ്ര​​ദീ​​പ് ആ​​ര്‍. നാ​​യ​​രെ (49) ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. യാ​​ത്ര​​ക്കാ​​ര്‍​ക്ക് ആ​​ര്‍​ക്കും പ​​രി​​ക്കി​​ല്ല. 5.45ന് ​​ചു​​ങ്ക​​പ്പാ​​റ​​യി​​ല്‍​നി​​ന്നു പു​​റ​​പ്പെ​​ട്ട് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട​​ത്.

നി​​യ​​ന്ത്ര​​ണം​​വി​​ട്ട ബ​​സ് കു​​രി​​ശും​​മൂ​​ട് ജം​​ഗ്ഷ​​നി​​ലെ ഡി​​വൈ​​ഡ​​റി​​ല്‍ ഇ​​ടി​​ച്ചു​​ക​​യ​​റി പ​​ര​​സ്യ​​ബോ​​ര്‍​ഡി​​ന്‍റെ തൂ​​ണും ഇ​​ടി​​ച്ചു​​ത​​ക​​ര്‍​ത്താ​​ണ് നി​​ന്ന​​ത്.

ബ​​സ് ഡി​​വൈ​​ഡ​​റി​​ല്‍ ഇ​​ടി​​ച്ചു​​നി​​ന്ന​​തി​​നാ​​ല്‍ വ​​ന്‍ ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. തൊ​​ട്ട​​ടു​​ത്ത് ഹോ​​ട്ട​​ലും ഓ​​ട്ടോ സ്റ്റാ​​ന്‍​ഡി​​ല്‍ നി​​ര​​വ​​ധി ഓ​​ട്ടോ​​ക​​ളും ബ​​സ് സ്‌​​റ്റോ​​പ്പി​​ല്‍ യാ​​ത്ര​​ക്കാ​​രും ഉ​​ണ്ടാ​​യി​​രു​​ന്നു. രാ​​വി​​ല​​ത്തെ സ​​മ​​യ​​മാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ ബ​​സി​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ നി​​ര​​വ​​ധി യാ​​ത്ര​​ക്കാ​​രും ഉ​​ണ്ടാ​​യി​​രു​​ന്നു.

അ​​പ​​ക​​ട​​ത്തെ തു​​ട​​ര്‍​ന്ന് ച​​ങ്ങ​​നാ​​ശേ​​രി മു​​ത​​ല്‍ തെ​​ങ്ങ​​ണ​​വ​​രെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കു​​ണ്ടാ​​യി. ച​​ങ്ങ​​നാ​​ശേ​​രി, തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നു​​ക​​ളി​​ലെ പോ​​ലീ​​സ് എ​​ത്തി ദീ​​ര്‍​ഘ​​നേ​​രം പ​​ണി​​പ്പെ​​ട്ടാ​​ണ് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക​​ഴി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട ബ​​സും നീ​​ക്കം ചെ​​യ്തു. ബ​​സി​​നും നാ​​ശ​​ന​​ഷ്ടം നേ​​രി​​ട്ടി​​ട്ടു​​ണ്ട്.