വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ചു
1486078
Wednesday, December 11, 2024 5:08 AM IST
ഹരിപ്പാട്: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ചേപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഏവൂർ പനച്ചമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡോ.ബി. ഗിരിഷ് കുമാർ നേതൃത്വം നൽകി.
ഡിസിസി മെംബർമാരായ എം.കെ. മണികുമാർ, എം. മണിലേഖ, ജേക്കബ് തറയിൽ, ബ്ലോക്ക് മണ്ഡലം തല ഭാരവാഹികളായ ഉമ്മൻ മാത്യു, അനന്തനാ രായണൻ, ശോഭന കുട്ടൻ, അഭിലാഷ് ഭാസി, അഖിൽ കൃഷ്ണൻ, ജയശ്രീ സജികുമാർ, ജയശ്രീ സദാശിവൻ എന്നിവർ പ്രസം ഗിച്ചു.