പള്ളിപ്പുറം ഫൊറോന പള്ളിയില്‍ നാല്പതുമണി ആരാധന
1486069
Wednesday, December 11, 2024 4:57 AM IST
ചേര്‍ത്തല: പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ 12 മുതല്‍ 14 വരെ നാല്പതുമണി ആരാധന നടക്കും. 12ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. വികാരി ഫാ. പീറ്റര്‍ കണ്ണമ്പുഴ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരൂണ്യ പ്രദക്ഷിണം, ആരാധന. വൈകുന്നേരം അഞ്ചിന് പൊതുആരാധന. ആറിന് വിശുദ്ധ കുര്‍ബാന.
13ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന-ഫാ. അമല്‍ പെരിയപ്പാടന്‍. തുടര്‍ന്ന് ആരാധന. വൈകുന്നേരം അഞ്ചിനു പൊതുആരാധന-ഫാ. അഗസ്റ്റിന് മൂഞ്ഞേലി. 14ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോസഫ് മാക്കോതക്കാട്ട്.
തുടര്‍ന്ന് ആരാധന. വൈകുന്നേരം നാലിന് പൊതുആരാധന-ഫാ. മാത്യു വാരിക്കാട്ടുപാടം. അഞ്ചിന് ദിവ്യകാരുണ്യസന്ദേശം, ദിവ്യകാരുണ്യപ്രദക്ഷിണം, ആശീര്‍വാദം-ഫാ. ദേവസ്യ മണലേല്‍. ആറിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. തോമസ് കണ്ണമ്പുഴ.