ചക്കുളത്തുകാവില്‍ പണ്ഡാര പൊങ്കാല തിരുവാര്‍പ്പ് സ്ഥാപിച്ചു
1486066
Wednesday, December 11, 2024 4:57 AM IST
എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് പണ്ഡാര പൊങ്കാല തിരുവാര്‍പ്പ് ക്ഷേത്ര ആനക്കൊട്ടിലില്‍ സ്ഥാപിച്ചു. പൊങ്കാല ദിവസം പണ്ഡാര പൊങ്കാല അടുപ്പില്‍ തീ പകര്‍ന്ന ശേഷമാണ് ഭക്തരുടെ പൊങ്കാല കലങ്ങളില്‍ തീ പകരുന്നത്.
ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
അമ്പലപ്പുഴ ഡിവൈഎസ്പി കെ.എല്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
എടത്വ സിഐ അന്‍വര്‍, എസ്ഐ എന്‍. രാജേഷ്, മീഡിയ കോഓർഡിനേറ്റര്‍ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി പി.കെ. സ്വാമിനാഥന്, കെ.എസ്. ബിനു എന്നിവര്‍ പങ്കെടുത്തു.