വോളിബോള്‍ ആലപ്പുഴ ജില്ലാതല സെലക്ഷന് ട്രയല്‍സ്
1486084
Wednesday, December 11, 2024 5:09 AM IST
ആലപ്പുഴ: 2025 ജനുവരി 28 മുതല്‍ ഫെബ്രുവരി 14 വരെ ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നതിനുവേണ്ടിയുള്ള സംസ്ഥാനതല പുരുഷ, വനിത വോളിബോള്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായുള്ള ജില്ലാ തല വോളിബോള്‍ സെലക്ഷന് ട്രയല്‍സ് ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ വോളിബോള്‍ അസോസിയേഷന്റെ യും നേതൃത്വത്തില്‍ സംഘടിപ്പിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14, 15 തീയതികളില്‍ പ്രോഗ്രസീവ് ഗ്രൗണ്ട് ചാരമംഗലത്ത് നടക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 15 വയസിനു മുകളില്‍ പ്രായമുള്ള കായികതാരങ്ങള്‍ പതിനാലാം തീയതി രാവിലെ 10ന് പ്രോഗ്രസീവ് വോളിബോള്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കയ്യില്‍ കരുതേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 9495439514, 9947154546, 9020666160.