ദേശീയ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു
1486071
Wednesday, December 11, 2024 4:57 AM IST
പൂച്ചാക്കൽ: ദേശീയ മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി പാണാവള്ളി അസീസി സ്പെഷൽ സ്കൂളിൽ കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ചൈൽഡ് ഹെൽപ്ലൈൻ- 1098 ന്റെയും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെയും നേതൃത്വത്തിലാണ് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചത്.
ദലീമ ജോജോ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിഎൽഎസ് എ സീനിയർ ഡിവിഷൻ സിവിൽ ജഡ്ജ് പ്രമോദ് മുരളി വിശിഷ്ടാതിഥിയായി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ടി.വി. മിനിമോൾ അധ്യക്ഷതയായി.
അസീസി സ്പെഷൽ സ്കൂൾ അധ്യാപിക സേതുലക്ഷ്മി, മാതാ ഫുഡ്സ് സ്ഥാപനാധികാരി ഡി. മുരുകൻ, ദിയ കാരുണ്യ കേന്ദ്രം ഡയറക്ടർ മിർസാദ്, അസീസി സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോളി, പിടിഎ പ്രസിഡന്റ് ബാബു, ജെയ്നമ്മ ജോസഫ്, രഞ്ജിത. എസ് എന്നിവർ പ്രസംഗിച്ചു.