ബേബി ചെറിയാൻ ഊരുക്കരി സഹകരണബാങ്ക് പ്രസിഡന്റ്
1485932
Tuesday, December 10, 2024 7:35 AM IST
മങ്കൊമ്പ്: ഊരുക്കരി 1239 സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംയുക്ത സഹകരണ മുന്നണി ഭരണം. ബാങ്ക് പ്രസിഡന്റായി ജനാധിപത്യ കേരള കോൺഗ്രസിൽനിന്നുള്ള ബേബി ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടു.
ഏഴു സീറ്റുകളുള്ള ഭരണസമിതിയിലേക്കു മൽസരമൊഴിവാക്കാൻ സിപിഎം, കോൺഗ്രസ്, ബിജെപി, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവർ ചേർന്ന് സംയുക്ത മുന്നണിയായാണ് തെരഞ്ഞെടുപ്പിനെത്തിയത്. എന്നാൽ, സിപിഎമ്മിന്റെ രണ്ടു സീറ്റുകളിൽ സിപിഐ സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സിപിഎം-മൂന്ന്, ബിജെപി-ഒന്ന്, കോൺഗ്രസ്-ഒന്ന്, കേരള കോൺഗ്രസ്-രണ്ട് എന്നിങ്ങനെയാണ് സീറ്റുനില. തുടർന്ന മുൻ പഞ്ചായത്ത് പ്രസിഡന്റും ജനാധിപത്യകേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗവുമായ ബേബി ചെറിയാനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.