സ്മൃതിപത്മം സ്മരണിക പ്രകാശനം ചെയ്തു
1486545
Thursday, December 12, 2024 7:41 AM IST
മാന്നാർ: കഥകളി ആചാര്യൻ ഗുരു ചെന്നിത്തല ചെല്ലപ്പൻപിള്ള ആശാന്റെ സ്മരണകൾ പങ്കുവയ്ക്കുന്ന സ്മൃതിപത്മം എന്ന പേരിൽ സ്മരണിക പുറത്തിറക്കി. മന്ത്രി സജി ചെറിയാൻ സ്മരണിക പത്രാധിപസമിതിയംഗവും ചെന്നിത്തല പഞ്ചായത്തംഗവുമായ ഗോപൻ ചെന്നിത്തലയ്ക്ക് നൽകി പ്രകാശനം നിർവഹിച്ചു.
ചെന്നിത്തല ചെല്ലപ്പൻ പിള്ള ആശാൻ കലാ സംസ്കാരിക സമിതി കഴിഞ്ഞവർഷം സംഘടിപ്പിച്ച ഇരുപത്തിയഞ്ചാം വാർഷിക പദ്ധതിയുടെ ഭാഗമായി കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ഗുരുവിന്റെ സ്മരണകളും കളിയോഗത്തിലെ അനുഭവങ്ങളും പ്രവർത്തനങ്ങളും പുതിയ തലമുറയെ പരിചയപ്പെടുത്തും വിധമാണ് സ്മരണിക തയാറാക്കിയിട്ടുള്ളത്.
കലാ സാംസ്കാരിക സമിതി പ്രസിഡന്റ് ഗോപി മോഹൻ നായർ കണ്ണങ്കര, സെക്രട്ടറി വിശ്വനാഥൻ നായർ, ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ഡോ. സുധാകരക്കുറുപ്പ് എന്നിവർ പ്രസംഗിച്ചു.