ആല്വിന് ജോര്‍ജിന്റെ മരണം: ഹോസ്റ്റല്‍ അധികൃതര്‍ക്കെതിരേ അമ്മ മീന രംഗത്ത്
1486553
Thursday, December 12, 2024 7:43 AM IST
എടത്വ: കളര്‍കോഡ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച ആല്‍വിന്റെ (20) മരണത്തില്‍ ഹോസ്റ്റല്‍ അധികൃതര്‍ക്കെതിരേ ആൽവിന്റെ അമ്മ മീര രംഗത്ത്.
വണ്ടാനം റ്റി.ഡി. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം ബിബിഎസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച എടത്വ പള്ളിച്ചിറ കൊച്ചുമോന് ജോര്‍ജിന്റെ മകന് ആല്വിന് ജോര്‍ജിന്റെ മരണത്തിലാണ് അമ്മ മീന ഹോസ്റ്റല്‍ അധികൃതര്‍ക്കെതിരേ രംഗത്ത് എത്തിയത്.
വൈകിട്ട് 7.30 നുശേഷം ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലന്ന് നിബന്ധനയുണ്ട്. എന്നാല്‍, ഈ നിബന്ധന മറികടന്ന് കുട്ടികള്‍ പുറത്തുപോയത് എങ്ങനെയെന്ന് ഹോസ്റ്റല്‍ അധികൃതര്‍ വ്യക്തമാക്കണം.
നിബന്ധന പാലിക്കാതെ കുട്ടികള്‍ പുറത്തുപോയപ്പോള്‍ എന്തുകൊണ്ടാണ് അധികൃതര്‍ രക്ഷിതാക്കളെ വിവരം വിളിച്ചറിയിക്കാഞ്ഞത്. സംഭവത്തില്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. അധികൃതരുടെ വീഴ്ചയില്‍ ആറ് ജീവന് പൊലിയുകയും അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെതിരേ ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നല്കാന് തീരുമാനിച്ചെന്ന് ആല്‍വിന്റെ അമ്മ പറഞ്ഞു.