പന്തംകൊളുത്തി പ്രകടനം നടത്തി
1485930
Tuesday, December 10, 2024 7:35 AM IST
ചെങ്ങന്നൂർ: വൈദ്യുതിനിരക്ക് വർധനവിനെതിരേ കോൺഗ്രസ് പുലിയൂർ മണ്ഡലം കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം യുഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ ഡി. നാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് വെട്ടിക്കാട്ട് അധ്യക്ഷനായി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മോഹൻ സി. നായർ, ജനറൽ സെക്രട്ടറിമാരായ പി.എസ്. ചന്ദ്രദാസ്, പി.ജി. ഏബ്രഹാം, പഞ്ചായത്തംഗം പി.കെ. ഗോപാലകൃഷ്ണൻ, പി.സി. രാജു, പി.ഡി. സുനിൽ, ജി. രേഷ്, അജിത് പേരിശേരി, റെജി വാർണേത്ത്, കെ.കെ. ശിവദാസൻ പിള്ള, തോമസ് കുഞ്ഞപ്പി, ബന്നി, ഗോപാലൻ, ഡെന്നിസ് എന്നിവർ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നൽകി.
മുട്ടാര്‍: വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടുന്നതിനെതിരേ കെപിസിസിയുടെ ആഹ്വാന പ്രകാരം മുട്ടാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് ബ്ലസ്റ്റന് തോമസ് ഉദ്ഘാടനം ചെയ്തു.
ബൈജു കെ. ആറുപറ, മാത്തുകുട്ടി ഈപ്പന്, പ്രസന്നകുമാര്‍ പി.ജെ, ഷില്ലി അലക്സ്, ലിബി മോള് വര്‍ഗീസ്, അജി മണലില്‍,സുഭാഷ് പുത്തന്‍ചിറ, ജോബിന് പൂയപ്പള്ളി, അലക്സ് ജോര്‍ജ്, ആന്റണി തോമസ് വൈപ്പിശേരി, പ്രിന്‍സ് മുട്ടുമ്പുറം, മനോജ് പടവുപുരക്കല്‍, തൊമ്മി വാലുകളം, ആന്റണി തോമസ് വൈപ്പിശേരി, കുഞ്ഞുമോന് കൊല്ലംന്തറ തുടങ്ങിയവര്‍ നേതൃത്വം നല്കി.