വൃത്തിയില്ലായ്മ: ഹോട്ടലുകൾക്ക് പിഴ ഈടാക്കി
1486076
Wednesday, December 11, 2024 5:08 AM IST
ആലപ്പുഴ: വൃത്തിഹീനമായ സാഹചര്യത്തിൽ ജില്ലയിൽ പ്രവർത്തിച്ചിരുന്ന വിവിധ ഹോട്ടലുകൾക്ക് ആലപ്പുഴ ആർഡിഒ പിഴ ചുമത്തിയതായി ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ വൈ. ജെ. സുബിമോൾ അറിയിച്ചു.
കനാൽ ഹോട്ടൽ, കനാൽ വാർഡ് എന്ന സ്ഥാപനത്തിന് 70,000 രൂപയും ബിസ്മില്ല ഹോട്ടൽ, റയിൽവേ സ്റ്റേഷൻ ആലപ്പുഴ 20,000 രൂപയും സൂര്യ ഹോട്ടൽ ആറാട്ടുവഴി 20,000 രൂപയും ആർഡിഒ പിഴ ചുമത്തി.
ഭക്ഷ്യസുരക്ഷ ഓഫീസർമാരായ വി. രാഹുൽ രാജ്, എം. മീര ദേവി, ചിത്ര മേരി തോമസ് എന്നിവർ നടത്തിയ പരിശോധനയിലാണ് നടപടി.